എംഎസ്‌പിക്കു മുന്നില്‍ മുട്ടുമടക്കാതെ വള്ളുവനാട്‌ വാരിയേര്‍സ്‌

MSP yudea Gosl sramam thadayunnuമലപ്പുറം: മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ അതികായന്‍മാരായ എംഎസ്‌പിയെ അപ്രതീക്ഷിത സമനിലയില്‍ കുടക്കി വള്ളുവനാടന്‍ വാരിയേഴ്‌സ്‌ മലബാര്‍ പ്രീമിയര്‍ ലീഗിലെ പ്രാഥമിക റൗണ്ടിലെ വിലപ്പെട്ട ഒരു പോയന്റ്‌ കരസ്ഥമാക്കി. താരനിബഡമായ എംഎസ്‌പി ഡെല്‍റ്റ ഫോഴ്‌സിനെ 1-1 എന്ന സ്‌കോറിനാണ്‌ മങ്കട വള്ളുവനാടന്‍ വാരിയേഴ്‌സ്‌ തളച്ചത്‌.

കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ പോലീസ്‌ തങ്ങളുടെ ഐക്കണ്‍താരമായ ജിംഷാദിലുടെ ലീഡ്‌ നേടി. എന്നാല്‍ കളിയുടെ 29ാം മിനിറ്റില്‍ അനന്തു മുരളിയിലൂടെ വാരിയേഴ്‌സ ഗോള്‍ മടക്കി. താരനിബിഡമായ എംഎസ്‌പി ആഞ്ഞടിച്ചുവെങ്ങിലും വാരിയേഴ്‌സിന്റെ പ്രതിരോധത്തില്‍ തട്ടി അവയെല്ലാം തകരുകയായിരുന്നു.

കളിയുടെ അവസാന ഇരുപത്‌ മിനിറ്റില്‍ ചില ആക്രമണപ്രത്യാക്രമണങ്ങള്‍ ഇരുഭാഗത്തുനിന്നുമുണ്ടായെങ്കലും ഈ നീക്കങ്ങളൊന്നും ഗോളില്‍ കലാശിച്ചില്ല. ഇന്നത്തെ മത്സരത്തില്‍ സ്‌പാര്‍ട്ടന്‍സ്‌ തിരൂര്‍ മമ്പാട്‌ ടൈറ്റന്‍സിനെ നേരിടും.

Share news
error: Content is protected !!
Scroll to Top