ആറന്മുള വിമാനത്താവളം: കേന്ദ്രത്തിനെതിരെ ആര്‍എസ്എസ്

aranmula airport_0_0ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവള വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ആര്‍ എസ് എസ്. വിമാനത്താവളത്തിന് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ആര്‍ എസ് എസ് രംഗത്തു വന്നിരിക്കുന്നത്.

ഇതു സംബന്ധിച്ച ശക്തമായ എതിര്‍പ്പ് ആര്‍ എസ് എസ് കേരള ഘടകം കേന്ദ്രത്തെ അറിയിച്ചു. അനുമതി നല്‍കിയാല്‍ ശക്തമായ പ്രത്യഘാതമുണ്ടാകുമെന്ന് ആര്‍ എസ് എസ് മുന്നറിയിപ്പ് നല്‍കി. ഇക്കാര്യങ്ങള്‍ നേരിട്ടറിയിക്കുന്നതിനായി കുമ്മനം രാജശേഖരന്‍ വ്യാഴാഴ്ച ഡല്‍ഹിക്കു പോകും.

ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിനു നേതൃത്വം നല്‍കാന്‍ കമ്മനം രാജശേഖരനെ നിയോഗിച്ചത് ആര്‍ എസ് എസാണ്. യു പി എ സര്‍ക്കാറിന്റെ നടപടികള്‍ക്കെതിരെ സമരത്തിലും സംഘപരിവാര്‍ പങ്കാളികളായി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ ബി ജെ പിയുടെ പ്രധാന പ്രചാരണ വിഷയവും ആറന്മുളയായിരുന്നു. എന്നാല്‍, ഇപ്പോള്‍ കെജിഎസിന് അനുകൂലമായാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടികള്‍.

Share news
error: Content is protected !!
Scroll to Top