ലോറി മോഷ്ടാക്കളെ പിടികൂടി

കുന്നമംഗലം: പെരുമണ്ണ ഡ്രൈവിങ് സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം നിര്‍ത്തിയ ലോറി മോഷ്ടിച്ച കേസിലെ പ്രതികളെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. എന്‍ഐടി പുള്ളാവൂര്‍ കിഴക്കെയില്‍ വീട്ടില്‍ കെ കെ ബഷീര്‍ (37), പെരുമണ്ണ വെള്ളായിക്കോട് കക്കില്‍ വീട്ടില്‍ സലീം എന്നിവരാണ് പിടിയിലായത്.

ഡിസംബര്‍ 14ന് പെരുമണ്ണ സ്വദേശിയായ ഷംസുദ്ദീന്റെ ലോ റിയാണ് മോഷണംപോയത്. കട്ടാങ്ങലിലെ രഹസ്യകേന്ദ്രത്തി ല്‍നിന്നാണ് ലോറി കണ്ടെത്തി യത്.

പന്തീരാങ്കാവ് എസ്‌ഐ സനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. ലോറി തട്ടിക്കൊ ണ്ടുപോയി രഹസ്യകേന്ദ്രത്തില്‍ വച്ച് പൊളിച്ച് വില്‍ക്കാനായിരു ന്നു ഇവരുടെ പദ്ധതിയെന്ന് പന്തീ രാങ്കാവ് പൊലീസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top