വനിതകള്‍ക്കായി പ്രത്യേക വിനോദ യാത്രയുമായി കെഎസ്ആര്‍ടിസി

HIGHLIGHTS : International Women's Day; KSRTC arranges travel for women

കോഴിക്കോട്: സാര്‍വദേശീയ വനിതാദിനത്തില്‍ വനിതകള്‍ക്കായി പ്രത്യേക വിനോദ യാത്രയുമായി കെഎസ്ആ ര്‍ടിസി. മാര്‍ച്ച് എട്ടിന് വനിതകള്‍ക്കുമാത്രമായി അഞ്ച് പാക്കേജുകളാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയത്. വണ്ടര്‍ ലാ, വയനാട്, കണ്ണൂര്‍, മലക്കപ്പാറ, കോഴിക്കോട് നഗരം എന്നിവിടങ്ങളിലേക്കാണ് യാത്ര.

വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും ബുക്ക്ചെ യ്യാം. കോഴിക്കോട്, വടകര, താമര ശേരി, തൊട്ടില്‍പ്പാലം, തിരുവമ്പാ ടി എന്നിവിടങ്ങളില്‍നിന്നാണ് യാ ത്ര ഒരുക്കിയത്. ഇതിനുപുറമെ എട്ടു മുതല്‍ മാര്‍ച്ച് 14 വരെ നെല്ലിയാമ്പ തി, മൂന്നാര്‍, വാഗമണ്‍, വയനാട്,

sameeksha-malabarinews

അകലാപ്പുഴ, ഗവി, ഇലവീഴാപു ഞ്ചിറ, കുമളി എന്നിവിടങ്ങളിലേ ക്കും വിനോദയാത്രകളുണ്ട്. സ്ത്രീ സംഘടനകള്‍ക്കും കൂട്ടായ്മകള്‍ ക്കും ഇത്തരം ട്രിപ്പുകള്‍ ബുക്ക്‌ചെ യ്യാനും സൗകര്യമുണ്ട്. ഫോണ്‍: ജി ല്ലാ സെല്‍- 9544477954, 9946608832, താമരശേരി- 9846100728, തൊട്ടില്‍ പ്പാലം- 9745334409.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!