പൊന്നാനി: ചാവക്കാട് പൊന്നാനി ദേശീയപാതയിലെ എടക്കഴിയൂര്‍ നാലാംകല്ലില്‍
നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് അപകടം . അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവര്‍ എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി കല്ലുമഠത്തില്‍ അമല്‍ (29), ക്ലീനര്‍ എറണാകുളം സ്വദേശി മാക്കനായിപറമ്പില്‍ അശ്വിന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആദ്യം ചാവക്കാട് ആശുപത്രിയിലേക്കും പിന്നീട് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 6.45 ഓടെ അപകടം സംഭവിച്ചു. നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞാണ് അപകടം സംഭവിച്ചത്.




