മലപ്പുറം :വളാഞ്ചേരി വട്ടപ്പാറയില്‍ ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറിയിടിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. പൊന്നാനി സ്വദേശി അയങ്കലം സ്വദേശി മുജീബ റഹ്‌മാനാണ് മരിച്ചത്.പരിക്കേറ്റ തൊഴിലാളികള്‍ ചികിത്സയിലാണ്.
വളാഞ്ചേരി വട്ടപ്പാറയിലെ ക്വാറിയില്‍ ശനിയാഴ്ച 2 മണിയോടെയാണ് സംഭവം. ലോറി ഇറക്കത്തിലേക്ക് ഇറക്കുന്നതിനിടെ ലോറി ഡ്രൈവര്‍ക്ക് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഇതോടെ വാഹനം നിയന്ത്രണം വിട്ട് ക്വാറിയില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഉടനെ ഡ്രൈവറെയും അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡ്രൈവര്‍ മരിക്കുകയും ഒരാളുടെ നല ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളികള്‍ വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.




