HIGHLIGHTS : Agencies invited to prepare DPR
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള തനത് ഉത്പന്നങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച `ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഒരു ഉല്‍പ്പന്നം’ എന്ന പദ്ധതിയുടെ നടത്തിപ്പിനായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്നതിന് വ്യവസായ-വാണിജ്യവകുപ്പില്‍ എം പാനല്‍ ചെയ്യുന്നതിനായി താല്പര്യമുള്ള സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ തുടങ്ങിയവയില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു.
ഡിസംബര്‍ 17ന് വൈകീട്ട് അഞ്ചിനു മുന്‍പായി യോഗ്യത, ലഭ്യമായ അനുമതികള്‍, പരിചയസമ്പത്ത് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9188401710.