HIGHLIGHTS : Lorry crashes into tree in Ponnani's Eeswaramangalam; driver injured

പൊന്നാനി:ചമ്രവട്ടം ജംഗ്ഷന്‍ – നരിപ്പറമ്പ് പഴയ റോഡില്‍ ലോറി മറിഞ്ഞ് അപകടം. ഇന്ന് അര്‍ദ്ധരാത്രി രണ്ട് മണിയോടെയാണ് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് അപകടം ഉണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പൊന്നാനി ഫയര്‍ ഫോഴ്‌സും, ഹൈവേ പോലീസ്, നാട്ടുകാര്‍ എന്നിവരുടെ സഹായത്തോടെ പുറത്തെടുത്ത് 108 ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ ഇരു കാലുകള്‍ക്കും സാരമായ പരിക്ക് സംഭവിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു