താമരശ്ശേരി ചുരത്തില്‍ ബ്രേക്ക് നഷ്ടമായി ലോറി  നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം

താമരശ്ശേരി/വയനാട്: താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിന് മുകളിലായി നിയന്ത്രണം വിട്ട ലോറി നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം.

നിയന്ത്രണം വിട്ട ലോറി ആദ്യം രണ്ടു കാറുകളില്‍ ഇടിക്കുകയും, അതില്‍ ഒരു കാറിന്റെ മുകളിലേക്ക് മറിയുകയും ചെയ്തപ. മറ്റേ കാറ് തലകീഴായ് മറിയുകയും ചെയ്തു. അതിനു ശേഷം പിക്കപ്പ്, ഓട്ടോ, ബൈക്ക്, മറ്റൊരു കാറ് എന്നിവയിലും തട്ടുകയായിരുന്നു.

ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതയാണ് പ്രാഥമിക വിവരം.അപകടത്തില്‍ പരിക്ക് പറ്റിയ അഞ്ചോളം ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

നിലവില്‍ അപകട സ്ഥലത്ത് വാഹനങ്ങള്‍ വണ്‍വെ ആയി മാത്രമേ കടന്ന് പോവുകുന്നുള്ളു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത തടസം നേരിടുന്നുണ്ട്.

ഹൈവേ പോലീസും, മറ്റു യാത്രക്കാരും, ചുരം സംരക്ഷണ പ്രവര്‍ത്തന സമിതിയും, ചുരം ഗ്രീന്‍ ബ്രിഗെയ്ഡ് പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തുണ്ട്.

വാഹനങ്ങള്‍ ഉയര്‍ത്താനും, ഗതാഗത തടസം മാറ്റാനും, ക്രെയിന്‍ സര്‍വീസ് സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

 

Share news
error: Content is protected !!
Scroll to Top