തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല;ഫുട്‌ബോള്‍ താരമായി അറിയപ്പെടാന്‍ ആഗ്രഹം;ഐഎം വിജയന്‍

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഫുട്‌ബോള്‍ തരം ഐ എം വിജയന്‍. തന്നെ ഒരു രാഷ്ട്രീയക്കാരനായി കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ലെന്നും ഫുട്‌ബോള്‍ താരമായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ഐഎം വിജയന്‍ പറഞ്ഞു.

ഫുട്‌ബോള്‍, സിനിമ,ജോലിയുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ഐഎം വിജയന്‍. തന്നെ സ്ഥാനര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചതായ് വിജയന്‍ പറഞ്ഞു. തനിക്ക് എല്ലാ രാഷ്ട്രീയക്കാരുമായും നല്ല ബന്ധമാണെന്നും അദേഹം പറഞ്ഞു.

ആലത്തൂര്‍ മണ്ഡലത്തില്‍ ഐ എം വിജയനെ മത്സരിക്കുന്നതിനാണ് കോണ്‍ഗ്രസ് അദേഹത്തെ സമീപിച്ചത്. എന്നാല്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അദേഹം പ്രതികരിച്ചു.

Related Articles