Section

malabari-logo-mobile

എതിര്‍പ്പുകളില്ലാതെ ഒ.ബി.സി ബില്‍ ലോക്‌സഭ പാസാക്കി

HIGHLIGHTS : Lok Sabha Passes Bill Allowing States To Draw Up Their Own OBC List

ന്യൂഡല്‍ഹി: ഒ.ബി.സി ബില്‍ ലോക്സഭ പാസാക്കി. എതിര്‍പ്പുകളില്ലാതെയാണ് ബില്‍ പാസാക്കിയത്. സംസ്ഥാനങ്ങള്‍ക്ക് ഒ.ബി.സി പട്ടിക തയ്യാറാക്കാന്‍ അനുമതി നല്‍കുന്നതാണ് ബില്‍. സഭയിലുണ്ടായിരുന്ന 385 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു.

കഴിഞ്ഞദിവസം, ലോക്‌സഭയില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കാനുള്ള ബില്‍, ഡെപോസിറ്റ് ഇന്‍ഷ്വറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പറേഷന്‍ ഭേദഗതി ബില്‍, അരുണാചല്‍ പ്രദേശിലെ പട്ടികവര്‍ഗ പട്ടിക പരിഷ്‌കരിക്കാനുള്ള ബില്‍ എന്നിവ പാസാക്കിയിരുന്നു.

sameeksha-malabarinews

ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ഷര്‍ഷിപ്പ് ബില്‍, സംസ്ഥാനങ്ങള്‍ക്ക് ഒ.ബി.സി പട്ടികയുണ്ടാക്കാന്‍ അധികാരം നല്‍കുന്ന ഭരണഘടന ഭേദഗതി, ദേശീയ ഹോമിയോപതി കമ്മിഷന്‍ ഭേദഗതി, നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ഭേദഗതി എന്നിവ കഴിഞ്ഞദിവസം തന്നെയാണ് അവതരിപ്പിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!