ലോകസഭാ തെരഞ്ഞെടുപ്പ്; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

‘ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ പൊലീസില്‍ സ്ഥലംമാറ്റം. തെരഞ്ഞെടുപ്പു ചട്ടമനുസരിച്ചു പോലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം
ജില്ലയില്‍ ജോലി ചെയ്യാന്‍ പാടില്ല. വിജിലന്‍സ് ഐജി ഹര്‍ഷിത അട്ടല്ലൂരിനെ പൊലീസ് ആസ്ഥാനത്തേക്കു മാറ്റി.

കൊച്ചി കമ്മീഷണര്‍ എ.അക്ബറിനെ ക്രൈം ബ്രാഞ്ച് ഐജിയാക്കി. പകരം ആഭ്യന്തര സുരക്ഷ ഐജി ശ്യാം സുന്ദര്‍ കൊച്ചി കമ്മീഷണറാകും. വയനാട് എസ്പിയായി ടി.നാരായണനെയും നിയമിച്ചു. വയനാട് എസ് പിയായ പതംസിംങിനെ പൊലീസ് ആസ്ഥാനത്തേക്കു മാറ്റി.

ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ അഞ്ച് അഡീഷണല്‍ എസ്പിമാരെയും 114 ഡിവൈഎസ്പിമാരെയും സ്വന്തം ജില്ലയ്ക്കു പുറത്തേക്കു മാറ്റി ഉത്തരവിറക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top