Section

malabari-logo-mobile

ലോക്‌സഭ തെരഞ്ഞെടുപ്പ്: കോഴിക്കോട് നാമനിര്‍ദേശ പത്രിക നല്‍കിയത് 15 പേര്‍, വടകരയില്‍ 14

HIGHLIGHTS : Lok Sabha Elections: 15 people filed nomination papers in Kozhikode, 14 in Vadakara

അവസാന ദിവസം വടകര മണ്ഡലത്തില്‍ പത്രിക നല്‍കിയത് 10 പേര്‍, കോഴിക്കോട് ഏഴ്

ലോക്‌സഭ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം വ്യാഴാഴ്ച കഴിഞ്ഞതോടെ ജില്ലയിലെ രണ്ട് സീറ്റുകളിലായി ആകെ പത്രിക നല്‍കിയത് 29 പേര്‍.

sameeksha-malabarinews

കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലേക്ക് 15 പേരും വടകര ലോക്‌സഭ മണ്ഡലത്തിലേക്ക് 14 പേരുമാണ് പത്രിക നല്‍കിയത്. അവസാന ദിവസം വടകര ലോക്‌സഭ മണ്ഡലത്തിലേക്ക് 10 പേരും കോഴിക്കോട്ടേക്ക് ഏഴ് പേരും പത്രിക നല്‍കി.

വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ വടകര ലോക്‌സഭ മണ്ഡലത്തിലെ ഉപവരണാധികാരി വടകര ആര്‍ ഡി ഒ പി അന്‍വര്‍ സാദത്തിന് മുന്‍പാകെ വടകരയിലാണ് പത്രിക നല്‍കിയത്. മൂന്ന് സെറ്റ് പത്രികയാണ് നല്‍കിയത്. ഷാഫിയെ കൂടാതെ നാല് പേര്‍ കൂടി വടകര ഉപവരണാധികാരിയ്ക്ക് പത്രിക നല്‍കി.

വ്യാഴാഴ്ച പത്രിക നല്‍കിയവര്‍:

വടകര-ഷാഫി പറമ്പില്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), പവിത്രന്‍ ഇ (ബി.എസ്.പി), ഷാഫി (സ്വതന്ത്രന്‍), ഷാഫി ടി പി (സ്വതന്ത്രന്‍), ശൈലജ കെ (സ്വതന്ത്ര), ശൈലജ കെ കെ (സ്വതന്ത്ര), ശൈലജ പി (സ്വതന്ത്ര), സത്യപ്രകാശന്‍ സി (ബി.ജെ.പി), മുരളീധരന്‍ (സ്വതന്ത്രന്‍), അബ്ദുല്‍ റഹീം (സ്വതന്ത്രന്‍).

കോഴിക്കോട്- രാഘവന്‍ എന്‍, ടി രാഘവന്‍, പി രാഘവന്‍, അബ്ദുള്‍ കരീം, അബ്ദുള്‍ കരീം, അബ്ദുള്‍ കരീം. അരവിന്ദക്ഷന്‍ നായര്‍ (എല്ലാവരും സ്വതന്ത്രര്‍).

ജില്ലയില്‍ ആകെ നാമനിര്‍ദേശപത്രിക നല്‍കിയവര്‍:

കോഴിക്കോട്- ജോതിരാജ് എം (എസ്.യു.സി.ഐ), എളമരം കരീം (സി.പി.ഐ.എം), എം കെ രാഘവന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എ പ്രദീപ് കുമാര്‍ (സി.പി.ഐ.എം), എം ടി രമേശ് (ബി.ജെ.പി), നവ്യ ഹരിദാസ് (ബി.ജെ.പി), അറുമുഖന്‍ (ബി.എസ്.പി), സുഭ, രാഘവന്‍ എന്‍, ടി രാഘവന്‍, പി രാഘവന്‍, അബ്ദുള്‍ കരീം, അബ്ദുള്‍ കരീം, അബ്ദുള്‍ കരീം, അരവിന്ദക്ഷന്‍ നായര്‍.(എല്ലാവരും സ്വതന്ത്രര്‍).

വടകര- കെ കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്പില്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), പവിത്രന്‍ ഇ (ബി.എസ്.പി), പ്രഫുല്‍ കൃഷ്ണന്‍ (ബി.ജെ.പി), ഷാഫി (സ്വതന്ത്രന്‍), ഷാഫി ടി പി (സ്വതന്ത്രന്‍), മുരളീധരന്‍ (സ്വതന്ത്രന്‍), അബ്ദുല്‍ റഹീം (സ്വതന്ത്രന്‍), കെ കെ ലതിക (സി.പി.ഐ.എം), കുഞ്ഞിക്കണ്ണന്‍ (സ്വതന്ത്രന്‍), ശൈലജ കെ (സ്വതന്ത്ര), ശൈലജ കെ കെ (സ്വതന്ത്ര), ശൈലജ പി (സ്വതന്ത്ര), സത്യപ്രകാശന്‍ സി (ബി.ജെ.പി).

ഏപ്രില്‍ അഞ്ചിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. ഏപ്രില്‍ എട്ടിന് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിയുന്നതോടെ ഇരു മണ്ഡലങ്ങളിലെയും അന്തിമ സ്ഥാനാര്‍ഥി പട്ടിക വ്യക്തമാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!