സഹോദരിയുമായി ആശുപത്രിയില്‍ പോകുന്നതിനിടെ കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം

തൃശ്ശൂര്‍: അത്താണി പെരിങ്ങണ്ടൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കുന്നംകുളം സ്വദേശികളായ സഹോദരങ്ങള്‍ സഞ്ചരിക്കുന്ന കാറാണ് കത്തി നശിച്ചത്. കുന്നംകുളം സ്വദേശി കോലഴിപറമ്പില്‍ വീട്ടില്‍ അഖില്‍ (34) ഓടിച്ചിരുന്ന കാറില്‍ നിന്നും പെരിങ്ങണ്ടൂരില്‍ എത്തിയതോടെ തീ ഉയരുകയായിരുന്നു. സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ആയിരുന്നു അപകടം.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍ അതിവേഗം കാറില്‍ നിന്നും ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
സംഭവത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. വടക്കാഞ്ചേരിയില്‍ എത്തിയ അഗ്‌നിശമനാസേന ഉദ്യോഗസ്ഥര്‍ തീ അണച്ചു. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം മേഖലയിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top