നന്നമ്പ്രയില്‍ വോട്ടിംഗ് മെഷീന്‍ തകരാര്‍; വോട്ടിംഗ് നിര്‍ത്തിവെച്ചത് മണിക്കൂറുകള്‍

തിരൂരങ്ങാടി: പൊന്നാനി ലോകസഭാ മണ്ഡലത്തിലെ നന്നമ്പ്ര ചെറുമുക്ക് വെസ്റ്റിലെ എണ്‍പത്തി എഴാം ബൂത്തിലാണ് വോട്ടിംഗ് മെഷീന്‍ തകരാറിലായത്. ഇതോടെ രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ വോട്ടിംഗ് നിര്‍ത്തിവെച്ചു.

പൊരി വെയിലില്‍ സ്ത്രീകളും പുരുഷന്‍മാരുമായി നിരവധി പേര്‍ വെയിലേറ്റ് വോട്ട് ചെയ്യാനായി നിന്നിരുന്നങ്കിലും മെഷീന്‍ തകരാറായതിനാല്‍ തിരിച്ചുപോയി. നന്നമ്പ്ര വില്ലേജ് ഓഫീസ്അധികൃതര്‍ എത്തി കേടുപാടുകള്‍ തീര്‍ത്തതിനു ശേഷം പുതിയ മെഷീന്‍ വെച്ചശേഷം വോട്ടിംഗ് തുടങ്ങിയെങ്കിലും അതും തകരാറിലായി. പിന്നീട് അരണമണിക്കറിന് ശേഷം മെഷീന്‍ ശരിയാക്കിയ ശേഷമാണ് വോട്ടിംഗ് ആരംഭിച്ചത്.

മൂന്ന് മണിക്ക് ശേഷം സ്ത്രീകളുടെയും പുരുഷന്‍മാരുടെയും നീണ്ട നിരയായിരുന്നു ഇവിടെ വോട്ടിംഗ് ഇപ്പോഴും തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top