ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി:ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. ശനിയാഴ്ച 3 മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും നാളെ പ്രഖ്യാപിച്ചേക്കും.

ഇന്ന് രാവിലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിലെ പുതിയ അംഗങ്ങളായി ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ ചുമതലയേറ്റത്. ഇതിന് പിന്നാലെ തന്നെ തിരഞ്ഞെടുപ്പ് തീയതികളില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്നും സൂചനയുണ്ടായിരുന്നു.

അരുണ്‍ ഗോയല്‍ രാജിവച്ച ഒഴിവിലേക്കാണ് ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സന്ധു എന്നിവരെ നിയമിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് അരുണ്‍ ഗോയല്‍ രാജിവച്ചത്. ഇതോടെ കമ്മീഷനില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രം ബാക്കിയായിരുന്നു. ഇതോടെയാണ് പുതിയ കമ്മീഷണര്‍മാരെ നിയമിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top