Section

malabari-logo-mobile

18 സീറ്റ് നേടും;സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

HIGHLIGHTS : തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് ഇടത് മുന്നണി നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. വയനാടും മലപ്പുറവും ഒഴി...

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് ഇടത് മുന്നണി നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. വയനാടും മലപ്പുറവും ഒഴികെ മറ്റ് എല്ലാ മണ്ഡലങ്ങളിലും വിജയസാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. 12 മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നും ആറിടത്ത് നടന്നത് നിര്‍ണ്ണായകമായ മത്സരമാണ്. എന്നാല്‍ ഇവിടുത്തെ വിജയ സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നുമാണ് വിലയിരുത്തല്‍.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമുതല്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ പ്രചാരണവും പോള്‍ചെയ്ത് വോട്ടിന്റെ എണ്ണമുള്‍പ്പെടെയുള്ള വിവരങ്ങളാണ് സെക്രട്ടറിയേറ്റ് പരിഗണിച്ച് വിലയിരുത്തിയത്.

sameeksha-malabarinews

ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആ കണക്ക് വിശകലനം നടത്തിയ ശേഷമാണ് സിപിഎം ഈ നിഗമനത്തിലെത്തിയത്. പോളിംഗ് ശതമാനത്തിലുണ്ടായ വര്‍ധനവ് ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പൊതുവിലെ വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!