Section

malabari-logo-mobile

ലോക്ഡൗണ്‍ ഇളവുകള്‍ ഇപ്രകാരം;കടകളുടെ പ്രവൃത്തി സമയം നീട്ടി

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. ഡി കാറ്റഗറിയില്‍ പെട്ട പ്രദേശങ്ങള്‍ ഒഴികെയുള്ള ഇടങ്ങളില്‍ കടകള്‍ ...

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. ഡി കാറ്റഗറിയില്‍ പെട്ട പ്രദേശങ്ങള്‍ ഒഴികെയുള്ള ഇടങ്ങളില്‍ കടകള്‍ തുറക്കുന്നതിന് സമയം നീട്ടി.

ടെസ്റ്റ് പോസിറ്റിവിറ്റി കുറുള്ള എ,ബി,സി വിഭാഗമായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളില്‍ എല്ലാ കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ എട്ടുമണിവരെ തുറക്കാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായത്.

sameeksha-malabarinews

ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി ഏഴുമണിവരെ കടകള്‍ തുറക്കാം. ബാങ്കുകള്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിപ്പിക്കാം.

അതെസമയം ശനിയാഴ്ചയും ഞായറാഴ്ചയും നടപ്പിലാക്കിവരുന്ന വാരാന്ത്യ ലോക്ഡൗണ്‍ തുടരും. എ,ബ,സി ക്യാറ്റഗറികളിലെ മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ കളക്ടര്‍മാര്‍ക്ക് തീരുമാനിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാമെന്നും തീരുമാനമെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!