Section

malabari-logo-mobile

ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; രാത്രി കര്‍ഫ്യൂ തുടരും

HIGHLIGHTS : Complete lockdown today; The night curfew will continue

തിരുവനന്തപുരം: ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ദിവസവും രാത്രി 10 മുതല്‍ ആറുവരെയുള്ള കര്‍ഫ്യൂവും തുടരും. ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം സാഹചര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണം തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിനൊപ്പം ജീവിക്കാന്‍ തയ്യാറെടുക്കണം. വാക്‌സിനേഷന്‍ പൂര്‍ത്തിയായാലും കോവിഡ് പൂര്‍ണമായും വിട്ടുപോവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വാക്‌സിനേഷന്‍ താരതമ്യേന കുറഞ്ഞരീതിയില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പ്രത്യേക വാക്‌സിന്‍ യജ്ഞം നടത്താനും തീരുമാനമുണ്ട്.

sameeksha-malabarinews

ക്വാറന്റീന്‍ ലംഘിച്ചാല്‍ കേസ്; നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരേ കേസെടുക്കും. രോഗികള്‍ ക്വാറന്റീനില്‍ തുടരുന്നുവെന്ന് പോലീസിന്റെ മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘം ഉറപ്പാക്കും. ക്വാറന്റീന്‍ ലംഘിക്കുന്നവരെ വീടുകളില്‍ തുടരാന്‍ അനുവദിക്കില്ല. സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റും. കോവിഡ് രോഗികള്‍ക്ക് വീടുകളില്‍ത്തന്നെ കഴിയാന്‍ സഹായകരമായ സൗകര്യങ്ങള്‍ ലഭ്യമാണോയെന്ന് പരിശോധിക്കും. അനുകൂല സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റും. ക്വാറന്റീനില്‍ കഴിയുന്ന രോഗികള്‍ക്ക് അവശ്യവസ്തുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അവ എത്തിച്ചുനല്‍കാനും പോലീസ് നടപടി സ്വീകരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!