Section

malabari-logo-mobile

കോഴിക്കോട് നിപ ലക്ഷണങ്ങോടെ 12 വയസുകാരന്‍ ചികിത്സയില്‍; വീണ്ടും ആശങ്ക

HIGHLIGHTS : Kozhikode: A 12-year-old boy is undergoing treatment for NIP symptoms; Concern again

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധയെന്ന് റിപ്പോര്‍ട്ട്. രോഗ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 12 വയസ്സുകാരനാണ് രോഗ ബാധ സംശയിക്കുന്നത്. ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ചാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ നിപ വൈറസ് ബാധയെന്ന് ആരോഗ്യവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രോഗബാധ സംശയിക്കുന്ന പശ്ചാത്തലത്തില്‍ കുട്ടിയുടെ ബന്ധുക്കളുടേത് ഉള്‍പ്പെടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

രോഗബാധ സംശയിക്കുന്ന കുട്ടിയെ ഇന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. പ്രത്യേക വാര്‍ഡ് ഉള്‍പ്പെടെ സജ്ജീകരിച്ചായിരിക്കും തുടര്‍ ചികില്‍സ. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന്‌
കോഴിക്കോട്ടെത്തുമെന്നാണ് വിവരം.

sameeksha-malabarinews

പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ 2018 മേയിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചിരുന്നത്. 2019 ല്‍ കൊച്ചിയിലും നിപ വൈറസ് സ്ഥിരീകരിച്ചെങ്കിലും വളരെ വേഗത്തില്‍ നിയന്ത്രണ വിധേയമായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!