കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

കോഴിക്കോട്: നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസുകാരന്‍ മരിച്ചു. ഈ മാസം ഒന്നാം തീയതിയാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ചാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ നിപ വൈറസ് ബാധയെന്ന് ആരോഗ്യവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രോഗബാധ സംശയിക്കുന്ന പശ്ചാത്തലത്തില്‍ കുട്ടിയുടെ ബന്ധുക്കളുടേത് ഉള്‍പ്പെടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ 2018 മേയിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചിരുന്നത്. 2019 ല്‍ കൊച്ചിയിലും നിപ വൈറസ് സ്ഥിരീകരിച്ചെങ്കിലും വളരെ വേഗത്തില്‍ നിയന്ത്രണ വിധേയമായിരുന്നു

 

Share news
error: Content is protected !!
Scroll to Top