കോഴിക്കോട് വീണ്ടും നിപ്പ;12 വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് നിപ്പ ബാധിച്ച് 12 വയസ്സുകാരന്‍ മരിച്ചു. ഇന്ന് പുലര്‍ച്ച 4.45 ഓടെയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ ബന്ധുക്കളും അയല്‍ക്കാരും നിരീക്ഷണത്തിലാണ്. ആരോഗ്യമന്ത്രിയാണ് മരണം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.

പനിയും ചര്‍ദ്ദിയും കാരണം ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചിക്തസയിലായിരുന്നു കുട്ടി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും പ്രൈമറി കോണ്ടാക്ടിലുള്ള എല്ലാവരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും
ആരോഗ്യമന്ത്രി വ്യക്തമാക്കി.

പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ 2018 മേയിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചിരുന്നത്. 2019 ല്‍ കൊച്ചിയിലും നിപ വൈറസ് സ്ഥിരീകരിച്ചെങ്കിലും വളരെ വേഗത്തില്‍ നിയന്ത്രണ വിധേയമായിരുന്നു

Share news
error: Content is protected !!
Scroll to Top