ചത്ത കോഴികളെ ഇറച്ചിക്കടയില്‍ ഇറക്കുന്നത് നാട്ടുകാര്‍ തടഞ്ഞു;കട പൂട്ടിച്ചു

തിരുവനന്തപുരം: ചത്ത കോഴികളെ ഇറച്ചിക്കടയില്‍ ഇറക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ഇന്ന് രാവിലെ 7.30 ഓടെയാണ് കുളത്തൂര്‍ ജങ്ഷനിലേ ബര്‍ക്കത്ത് എന്ന് പേരുള്ള കടയിലേക്കാണ് ചത്ത കോഴികളെ കൊണ്ടുവന്നത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തെത്തി. നഗരസഭ ആരോഗ്യ വിഭാഗം കട പൂട്ടിച്ചു. കോഴികളെ കൊണ്ടുവന്ന ലോറി പിടിച്ചെടുത്ത് തുമ്പ സ്റ്റേഷനിലേക്ക് മാറ്റി.നെടുമങ്ങാട് ഫാമില്‍ നിന്നാണ് കോഴികളെ എത്തിച്ചതെന്നാണ് വിവരം.

ജീവനുള്ള കോഴികളെ അപേക്ഷിച്ച് വളരെ വില കുറച്ചാണ് ചത്ത കോഴികളെ ഫാമുകാര്‍ കോഴിക്കച്ചവടക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. ചത്ത കോഴികളെ തിരുവനന്തപുരം നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നു എന്ന പരാതി നേരത്തെ തന്നെ നിലനിന്നിരുന്നു. ഇതിനിടെയാണ് നാട്ടുകാര്‍ ഈ സംഭവം കയ്യോടെ പിടികൂടിയത്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top