Section

malabari-logo-mobile

കോഴിക്കോട് ആവിക്കലില്‍ മലിനജല സംസ്‌കരണ പ്ലാന്റ് പണി തുടങ്ങാനുള്ള കോര്‍പറേഷന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

HIGHLIGHTS : Locals protest against the corporation's move to start construction of a sewage treatment plant at Kozhikode Avikkal

കോഴിക്കോട്: ആവിക്കലില്‍ മലിനജല സംസ്‌കരണ പ്ലാന്റ് പണി തുടങ്ങാനുള്ള കോര്‍പറേഷന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. പണി തുടങ്ങാനായി രാവിലെ അധികൃതര്‍ സ്ഥലത്തെത്തി. ഭൂമി നിരപ്പാക്കി. പൈലിങ്ങിനുള്ള പ്രാരംഭജോലികളും ആരംഭിച്ചു. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. നിര്‍മാണം തടയാന്‍ സംഘടിച്ചെത്തിയ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു.

മേയര്‍ ഭവനിലേക്ക് പ്രദേശവാസികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

sameeksha-malabarinews

മലിനജല പ്ലാന്റ് നിര്‍മാണത്തിനെതിരായി നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്റെ ഓഫീസിലേക്ക് സമരസമിതി രണ്ടുദിവസം മുമ്പ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ മേയറും ജില്ലാകളക്ടറും പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!