HIGHLIGHTS : Locals caught a young man on a scooter while he was trying to attack and steal an elderly woman's gold necklace.
പരപ്പനങ്ങാടി : സ്‌കൂട്ടറിലെത്തി വയോധികയുടെ സ്വര്‍ണമാല ആക്രമിച്ച് കവരാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കുന്നത്ത് പറമ്പ് പൊട്ടാനിക്കല്‍ അബ്ദുറഹീം ( 39 ) എന്നയാളെയാണ് നാട്ടുകാരുടെ സഹായത്തോടെ പരപ്പനങ്ങാടി പോലീസ് അറസ്‌റ്റ് ചെയ്തത്.
ഉച്ചയ്ക്ക് ഒലിപ്രം കടവ് റോഡിലാണ് സംഭവം. സ്‌കൂട്ടറില്‍ വന്നു തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ റോഡില്‍ തള്ളിയിട്ടു സ്വര്‍ണമാല കവരാന്‍ ശ്രമിക്കുകയായിരുന്നു.
പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു