തിരുവനന്തപും: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായാണ് തെരഞ്ഞടുപ്പ്. 16 ന് വോട്ടെണ്ണല്‍ നടക്കും.
ഒന്നാംഘട്ടം ഡിസംബര്‍ 8 ചൊവ്വഴാച്ച നടക്കും, തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നടക്കുക.
രണ്ടാഘട്ടം ഡിസംബര്‍ 10 നാണ് നടക്കുക. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്
ഡിസംബര്‍ 14 മലപ്പുറം, കോഴിക്കോട്,.കണ്ണൂര്‍, കസര്‍കോഡ് എന്നീ ജില്ലകളിലുമാണ് വോട്ടെടുപ്പ് നടക്കുക
രാവിലെ എഴു മുതല്‍ വൈകീട്ട് 7 മണിവരെ യായിരിക്കും വോട്ടെടുപ്പ് നടക്കുക. പത്രികാ സമര്‍പ്പണം നവംബര്‍ 19 വരെ. നവംബര്‍ 23 ന് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.
മാതൃക പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ വന്നതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌ക്കരാനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12 ന് പ്രസിദ്ധീകരിക്കും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 31 നകം പുതിയ ഭരണസമിതി നിലവില്‍ വരുന്ന വിധമായിരിക്കും തിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.




