തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണവാര്‍ഡുകള്‍ ഇന്നുമുതല്‍ അറിയാം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ സംവരണവാര്‍ഡുകള്‍ തിങ്കളാഴ്ച മുതല്‍ അറിയാം. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ സംവരണങ്ങളാണ് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുക.

941 പഞ്ചായത്തുകളിലേക്ക് 13 മുതല്‍ 16 വരെയാണ് നറുക്കെടുപ്പ്. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18ന് രാവിലെ 10നാണ്.

14 ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് 21ന് രാവിലെ 10ന് അതത് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top