
മെക്‌സിക്കോ: മെക്‌സിക്കോ സിറ്റിയില്‍ വച്ച് വെടിയേറ്റ് അര്‍ജന്റീനിയന്‍ ഗായകനും മുന്‍ മോഡലുമായ ഫെഡെ ഡോര്‍ക്കാസിന് ദാരുണാന്ത്യം. നൃത്തപരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നടന്ന ഒരു മോഷണശ്രമത്തിനിടെയാണ് 29 -കാരനായ ഡോര്‍ക്കാസ് ആക്രമിക്കപ്പെട്ടതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഒക്ടോബര്‍ 9-ന് ആണ് സംഭവം. മെക്‌സിക്കോയിലെ ഒരു പ്രശസ്ത ടെലിവിഷന്‍ നൃത്തമത്സരത്തില്‍ പങ്കെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഡോര്‍ക്കാസിന്റെ കൊലപാതകം. അദ്ദേഹം പങ്കെടുക്കാനിരുന്ന നൃത്തപരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഗായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മെക്‌സിക്കന്‍ നടിയും ഗായികയുമായ മരിയാന അവിലയുമായി പ്രണയത്തിലായിരുന്നു ഡോര്‍ക്കാസ്.”നോ എരെസ് തൂ”, ”കാരാ ബോണിറ്റ” തുടങ്ങിയവയാണ് ഡോര്‍ക്കാസിന്റെ പ്രശസ്തമായ ഗാനങ്ങള്‍. അദ്ദേഹത്തിന്റെ ആദ്യ സംഗീത ആല്‍ബമായ ‘ഇന്‍സ്റ്റിന്റോ’ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



