വയനാട് ദുരന്തപ്രദേശത്തെ വായ്പ ആകെ എഴുതി തള്ളണം;മുഖ്യമന്ത്രി

തിരുവനന്തപുരം:വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ വായ്പകള്‍ എഴുതിതള്ളമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍.ബാങ്കുകള്‍ മാതൃകപരമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും അനുമതി വാങ്ങിക്കൊണ്ട് ഈ പ്രദേശത്തെ കടം പൂര്‍ണമായും ഓരോ ബാങ്കും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വായ്പകള്‍ എഴുതി തള്ളുന്നത് ബാങ്കിന് താങ്ങാനാകാവുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്ക് ഈ ഒരു രീതിയാണ് എടുത്തത്. ഇത് മാതൃകയായി കാണണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ആദ്യ ഘട്ട സഹായമായാണ് 10,000 രൂപ നല്‍കിയത്. എന്നാല്‍ ഇതില്‍ നിന്നും ഗ്രാമീണ്‍ ബാങ്ക് വായ്പ തിരിച്ചുപിടിച്ചു. ബാങ്കുകള്‍ യാന്ത്രികമായി മാറാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വായ്പാ അടവിന് അവധി നല്‍കലോ പലിശയിളവോ ഒന്നും പരിഹാരമാകില്ലെന്നും അതിനാല്‍ വായ്പ എഴുതി തള്ളണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ദുരന്തബാധിതരെ മാതൃകാപരമായി പുനരധിവസിപ്പിക്കും. ദുരന്തം വയനാടിന്റെ സ്വഭാവം തന്നെ മാറ്റിക്കളഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷി ഭൂമി അതിന് യോഗ്യമല്ലാതായി. ഓരോ കുടുംബവും കര്‍ഷക കുടുംബമാണ്. പല തരത്തിലുള്ള വായ്പകള്‍ ഇവര്‍ എടുത്തിട്ടുണ്ട്. ദുരന്ത ആഘാതം പഠിച്ചവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏതെല്ലാം തലങ്ങളിലാണ് അനുമതി വാങ്ങേണ്ടത് ആ അനുമതി വാങ്ങിക്കൊണ്ട് ഈ പ്രദേശത്തെ കടം പൂര്‍ണ്ണമായും ഓരോ ബാങ്കും എഴുതിത്തള്ളുന്ന നിലപാട് സ്വീകരിക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top