HIGHLIGHTS : In Wayanad, the loan amount was taken from the financial assistance of the affected people; Youth organizations protested strongly in front of the ...
കല്പറ്റ: ചൂരല്‍മല – മുണ്ടക്കൈ പ്രദേശത്തെ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തില്‍നിന്നും വായ്പാ തുക ഈടാക്കിയ കല്പറ്റ ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധവുമായി വിവിധ യുവജനസംഘടനകള്‍. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് എന്നീ സംഘടനകളാണ് ബാങ്കിന് മുന്‍പില്‍ ഉപരോധസമരവുമായി രംഗത്തുള്ളത്.
സമരം കടുപ്പിച്ച സംഘടനകള്‍ ബാങ്ക് മാനേജരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. പിടിച്ച തുക തിരിച്ചുനല്‍കിയെന്ന് ബാങ്ക് മാനേജര്‍ അറിയിച്ചെങ്കിലും ദുരന്തബാധിതര്‍ക്ക് അവ ലഭിച്ചില്ലെന്ന് സംഘടനകള്‍ ആരോപിച്ചു.
അതേസമയം, മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അടിയന്തര ധനസഹായത്തില്‍ നിന്ന് പിടിച്ച വായ്പാ തുക തിരിച്ചുനല്‍കുമെന്ന് സംസ്ഥാന തല ബാങ്കിങ് സമിതി അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് ദുരിതബാധിതരുടെ ധനസഹായത്തുകയില്‍ നിന്ന് വായ്പ പിടിച്ചതെന്ന് ബാങ്കിങ് സമിതി വ്യക്തമാക്കി.
സര്‍ക്കാര്‍ അടിയന്തര ധനസഹായമായി നല്‍കിയ 10000 രൂപയില്‍ നിന്നാണ് നിരവധി പേരുടെ വായ്പാ തുക പിടിച്ചത്. ചുരല്‍മല ഗ്രാമീണ്‍ ബാങ്കിന്റേതായിരുന്നു നടപടി.