കോട്ടയം: ഫ്‌ളാറ്റിലെ ബാല്‍ക്കണയില്‍ നിന്ന് കാല്‍വഴുതിവീണ് യുവാവിന് ദാരുണാന്ത്യം.ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ ഭരണങ്ങാനത്താണ് സംഭവം. കോതമംഗലം സ്വദേശി അമ്പാടി സന്തോഷ് ആണ് മരിച്ചത്.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായാണ് യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം ഫ്‌ളാറ്റില്‍ മുറിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




