
തിരൂരങ്ങാടി: വര്‍ഷങ്ങളോളമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി റോഡില്‍ അപകട ഭീഷണി നേരിട്ടിരുന്ന ചീനി മര കൊമ്പുകള്‍ മുറിച്ചുമാറ്റി. കെ ഇ ടി എമര്‍ജന്‍സി സംഘമാണ് മുറിച്ചു മാറ്റിയത് . ഇത് മുറിച്ചു മാറ്റണമെന്നാ വശ്യപ്പെട്ട് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ പൊതുമരാമത്ത് മന്ത്രി, മലപ്പുറം ജില്ലാ കളക്ടര്‍, തിരൂര്‍ ആര്‍ ടി ഒ, ഫോറസ്റ്റ് അധികൃതര്‍ എന്നിവര്‍ക്ക് പരാതി പരാതി നല്‍കിയിരുന്നു.
റോഡരുകിലുള്ള ചീനി മരക്കൊമ്പുകള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടം മറഞ്ഞും താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്ന രോഗികള്‍ക്കും വാഹനങ്ങള്‍ക്കു മെല്ലാം ഭീഷണിയായിരുന്നു .കെ ഇ ടി എമര്‍ജന്‍സി സംഘത്തിലെ ഫിര്‍ദൗസ് തെന്നല ,ബഷീര്‍ വെട്ടിച്ചിറ, നാസര്‍ കാടാമ്പുഴ ,ഫൈസല്‍ താണിക്കല്‍ , അഷ്‌റഫ് കൊളപ്പുറം ,എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




