സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ പിടിയില്‍

HIGHLIGHTS : കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വകാര്യ കെട്ടിട ത്തിലെ സെക്യൂരിറ്റി ജീവനക്കാര ന്റെ മൊബൈല്‍ഫോണ്‍ കവര്‍ ന്ന കേസില്‍ വയനാട് സ്വദേശി അറസ്റ്റില്‍. കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വകാര്യ കെട്ടിട ത്തിലെ സെക്യൂരിറ്റി ജീവനക്കാര ന്റെ മൊബൈല്‍ഫോണ്‍ കവര്‍ ന്ന കേസില്‍ വയനാട് സ്വദേശി അറസ്റ്റില്‍. കാഞ്ഞങ്ങാട്ടെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരന്‍ അമ്പലവയല്‍ വികാസ് യിലെ അബ്ദുള്‍ ആബിദിനെ (27)യാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെ പി പി അജിത്കുമാറിന്റെ നേതൃ ത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കാഞ്ഞങ്ങാട് പഴയ കൈലാസ് തീയ റ്റര്‍ കെട്ടിടത്തിലെ സെക്യൂരിറ്റി ജീ വനക്കാനായ ബല്ലയിലെ എം സു രേഷിന്റെ മൊബൈല്‍ ഫോണാ ണ് കഴിഞ്ഞ ദിവസം കവര്‍ന്നത്. കെട്ടിടത്തില്‍ കയറി സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ മേശ കോളനിയ്ക്ക് മുകളില്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണു മായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. സുരേഷിന്റെ പരാതി യില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് സൈബര്‍ സെല്ലി ന്റെ സഹായത്തോടെ അന്വേഷ ണം നടത്തിയപ്പോള്‍ ഫോണ്‍ തി രൂരില്‍ ഉള്ളതായി കണ്ടെത്തി. ഫോണ്‍ കൈവശമുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ഒരാള്‍ വില്‍പ്പന നട ത്തിയതാണെന്ന് വെളിപ്പെടു ത്തി. ഫോണില്‍നിന്ന് കാഞ്ഞങ്ങാട്ടെ ഒരു വസ്ത്രാലയത്തിലെ ജീവനക്കാരെ യുവാവ് നിരന്ത രം ബന്ധപ്പെട്ടതായി സൈബര്‍ സെല്‍ കണ്ടെത്തി. ഫോണ്‍ മോഷ്ടിച്ചത് ഈ വസ്ത്രാലയ ത്തിലെ ജീവനക്കാരനായ അബ്ദുള്‍ ആബിദാണെന്ന് അന്വേഷണത്തില്‍ വ്യക്തമാ യി. ജോലിക്കെത്തിയ പ്രതി യെ അറസ്റ്റ് ചെയ്യുകയുമായിരു ന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!