കുരമാനിനെ വേട്ടയാടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍

HIGHLIGHTS : The young man was caught while trying to hunt Kuraman

കല്‍പ്പറ്റ: വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ രാമഗിരി വനത്തില്‍ നിന്ന് കുരമാനിനെ വേട്ടയാടാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ പിടികൂടി. എടത്തന രാജന്‍ (31) ആണ് പിടിയിലായത്. വെടിശബ്ദം കേട്ട് നടത്തിയ തിരച്ചിലിനിടയിലാണ് വനത്തിനുള്ളില്‍ നിന്ന് നാടന്‍ നിറത്തോക്കും വെടിമരുന്നും ആയുധങ്ങളും സഹിതം പ്രതിയെ പിടികൂടിയത്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ വി ആനന്ദന്റെ നേതൃതത്തിലാണ് പ്രതിയെ പിടികൂടിയത്.

വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ബി റ്റ് ഫോറസ്റ്റ് ഓഫീസര്‍മാ രായ സിറില്‍ സെബാ സ്റ്റ്യന്‍, ഉമേ ഷ്, സി അരുണ്‍, അരുണ്‍ ചന്ദ്രന്‍ എന്നിവര്‍ പ്രതിയെ പിടി കൂടിയ സംഘത്തിലുണ്ടായിരു ന്നു. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!