എല്‍കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയേയും പുറത്ത് നിര്‍ത്തി ബിജെപിയുടെ പട്ടിക തയ്യാര്‍

ദില്ലി : തലമുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും അടക്കം മാറ്റിനിര്‍ത്തിയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. പുറത്തിറക്കുന്ന 275 പേരില്‍ ഇവരടക്കം പല പ്രമുഖരുടെയും പേരുകളില്ലെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രായക്കൂടുതല്‍ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന നേതാക്കളെയും മാറ്റിനിര്‍ത്തിയിരിക്കുന്നത്. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് മുതിര്‍ന്നവരെ മാറ്റിനിര്‍ത്തുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം.

ഈ ഒഴുവാക്കല്‍ മുന്നില്‍ കണ്ട് ചിലര്‍ മത്സരരംഗത്തേക്കില്ലെന്ന് മുന്‍കൂട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഉത്തരഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിമാരായ ബിഎസ് കോഷിയാരി, ബിസി ഖണ്ഡുരി എന്നിവര്‍ മത്സരിക്കില്ലെന്ന് അറിയിച്ചു കഴിഞ്ഞു.
എന്നാല്‍ പലയിടത്തും ഇത് സിറ്റിങ് എംപിമാര്‍ മാറിനില്‍ക്കേണ്ട സാഹചര്യം സൃഷ്ടിക്കും. ഇത് വലിയ തര്‍ക്കങ്ങള്‍ക്ക് ഇടവരുത്തും.

Share news
error: Content is protected !!
Scroll to Top