തിരൂരില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല മോഷ്ടിച്ചു

തിരൂര്‍: ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല മോഷ്ടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ജനലഴി പൊട്ടിച്ചെടുത്ത് മോഷ്ടാവ് അകത്തുകയറിയത്. പറവണ്ണ തൊപ്പരിയകത്ത് ടി പി അലിക്കുട്ടി ഹാജിയുടെ ഭാര്യയുടെ ഒന്നരപ്പവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്.

വീട്ടുകാര്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. മോഷ്ടാവ് ഉപേക്ഷിച്ച കൊടുവാള്‍ മുറ്റത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. പറവണ്ണയിലും സമീപ പ്രദേശങ്ങളിലും മോഷണം വര്‍ധിച്ചുവരുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

സംഭവത്തില്‍ തിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles