നടിയെ ആക്രമിച്ച കേസ്;പ്രാഥമികവാദം ഏപ്രില്‍ 5 ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രാഥമികവാദം ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ ഉള്‍പ്പെടെ എട്ടു പ്രതികള്‍ ഇന്ന് എറണാകുളം സിബിഐ കോടതിയില്‍ ഹാജരായി. ദിലീപ് ഇന്ന് ഹാജരായില്ല. എല്ലാ പ്രതികളോടും അടുത്ത മാസം അഞ്ചിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷമെ വിചാരണ ആരംഭിക്കുകയൊള്ളു.

വിചാരണയ്ക്ക് വനിത ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്.

ആറുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top