തിരൂരങ്ങാടിയില്‍ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൂന്നിയൂര്‍ ചിനക്കല്‍ എറലക്കി ഉനൈസ്(24)ആണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ചെറുമുക്കില്‍ നിന്ന് മൂന്നിയൂരിലെ വീട്ടേക്ക് പോകുന്നതിനിടയിലാണ് അപകടം. പരിക്കേറ്റ് വയലില്‍ കിടന്നിരുന്ന യുവാവിനെ രാത്രി ഒരുമണിയോടെ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. പാടത്തെ ചളിയില്‍ ബൈക്കും യുവാവും വീണു കിടക്കുന്നതുകണ്ട ഇവര്‍ ഉടനെ തിരൂരങ്ങാടി സ്വകാര്യാശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുംപോയി. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്.

അതെസമയം അപകടം എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Related Articles