സിപിഎം ഓഫീസില്‍ പീഡനമെന്ന് ആരോപണം;പോലീസ് അന്വേഷണം തുടങ്ങി

ചെര്‍പ്പുളശ്ശേരി: സിപിഎം പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചതായി പരാതി. പാലക്കാട് ചെര്‍പ്പുളശേരിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വെച്ച് പ്രണയം നടിച്ച് പീഡനത്തിന് ഇരയായി എന്നാണ് യുവതി പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ മങ്കര പോലീസ് അന്വേഷണം ആരംഭിച്ചു.

മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് പിഡനവിവരത്തിലെത്തിയത്. യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് മൊഴിനല്‍കുകയായിരുന്നു. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആരോപണ വിധേയനായ യുവാവിനെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

അതെസമയം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top