മലപ്പുറത്ത് വിദ്യാര്‍ത്ഥിക്കും വീട്ടമ്മക്കും സൂര്യാഘാതമേറ്റു

മലപ്പുറം:  മലപ്പുറം ജില്ലയുടെ കിഴക്കും പടിഞ്ഞാറും മേഖലയിലെ രണ്ടിടത്ത് രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റു.

ബൈക്കില്‍ സഞ്ചരിക്കവേയാണ് വിദ്യാര്‍ത്ഥിയായ വഴിക്കടവ് വള്ളിക്കാട്ട് വട്ടപ്പാറ അബ്ദുല്‍ അസീസിന്റെ മകന്‍ ഫവാസി(17) ന് സൂര്യാഘാതമേറ്റത്.

തിരൂര്‍ തൃപ്രങ്ങോട് സ്വദേശിയായ പരേതനായ കുന്നുമ്മല്‍ പരമേശ്വരന്റെ ഭാര്യ വിജയലക്ഷ്മി(65)ക്ക് സൂര്യാഘാതമേറ്റത് വസ്ത്രങ്ങള്‍ ഉണക്കാനിട്ടത് എടുക്കാനായി ടെറസില്‍ കയറിയപ്പോഴായിരുന്നു. ഇവര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

വരും ദിവസങ്ങളില്‍ കേരളത്തില്‍ പല ജില്ലകളിലുംഇനിയും ചൂടുകൂടമെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. പകല്‍ 11 മണി മുതല്‍ 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Related Articles