ബിജെപി പട്ടികജാതിക്കാരെ വഞ്ചിച്ചു : സീറ്റ് വിഭജനത്തിനെതിരെ സംസ്ഥാന ഉപാധ്യക്ഷന്‍

തിരു : കേരളത്തിലെ സംവരണ സീറ്റുകള്‍ എന്‍ഡിഎ ഘടകകക്ഷികള്‍ വിട്ടുകൊടുത്തതിനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പിഎം വോലയുധന്‍. രണ്ട് സംവരണസീറ്റുകളും ബിഡിജെസിന് നല്‍കിയത് പട്ടികജാതി സമൂഹത്തോട് കാണിച്ച തികഞ്ഞ അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.

മാവേലിക്കരയും ആലത്തുരുമാണ് സംവരണസീറ്റുകള്‍. ബിജെപിക്ക് വേണ്ടി രാവുംപകലുമില്ലാതെ പണിയെടുക്കുന്ന കുറേ പട്ടികജാതിക്കാരുണ്ട്. ഇവിടേക്ക് അവരെയാരെയും പരിഗണിക്കാതെ ഇവ രണ്ടും ബിഡിജെഎസ്സിന് വിട്ടുകൊടുത്തു. ഈ നടപടിയില്‍ കടുത്ത പ്രതിഷേധമുണ്ട്. കൊടുംവഞ്ചനയാണ് പ്രവര്‍ത്തകരോട് ചെയ്തതെന്നും പിഎം വേലായുധന്‍ പറഞ്ഞു.

നേതാക്കള്‍ സ്വന്തം സീറ്റ് ഉറപ്പിക്കാനാണ് നോക്കിയത്. പാര്‍ട്ടിക്കുവേണ്ടി വിറകുവെട്ടയവരേയും വെള്ളം കോരിയവരേയും ബിജെപി മറന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബുധനാഴ്ച വൈകീട്ട് പ്രഖ്യാപിച്ചതുപ്രകാരം 5 സീറ്റുകള്‍ ബിഡിജെസ്സും, ഒരു സീറ്റ് കേരളകോണ്‍ഗ്രസ് പിസി തോമസ് വിഭാഗവും ബാക്കി 14 സീറ്റ് ബിജെപിയുമാണ് മത്സരിക്കുന്നത്.

എല്‍ഡിഎഫില്‍ രണ്ട് സംവരണസീറ്റുകള്‍ ഓരോന്നും സിപിഐയും, സിപിഎമ്മും മത്സരിക്കുന്നു. യുഡിഎഫിലാകട്ടെ രണ്ടും മുഖ്യകക്ഷിയായ കോണ്‍ഗ്രസ് തന്നെയാണ് മ്ത്സരിക്കുന്നത്.

Related Articles