Section

malabari-logo-mobile

കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന് ഇന്ന് തുടക്കം

HIGHLIGHTS : കോഴിക്കോട്: സ്വതന്ത്ര സംവാദങ്ങൾക്കും വിവാദങ്ങൾക്കും സർഗാത്മക ഇടപെടലുകൾക്കും ആതിഥേയമൊരുക്കി രണ്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് ഇന്ന് തുടക്കം. ക...

കോഴിക്കോട്: സ്വതന്ത്ര സംവാദങ്ങൾക്കും വിവാദങ്ങൾക്കും സർഗാത്മക ഇടപെടലുകൾക്കും ആതിഥേയമൊരുക്കി രണ്ടാമത്
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് ഇന്ന് തുടക്കം. കോഴിക്കോട് കടപ്പുറത്ത് ഇന്ന് വെകീട്ട് 4.30 മണിക്ക് കഥാകാരൻ എം ടി വാസുദേവൻ നായർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. സദ്ഗുരു മുഖ്യ പ്രഭാഷണം നടത്തും.
ഫെബ്രുവരി 2, 3, 4, 5 തിയ്യതികളിൽ നടക്കുന്ന ഈ സാഹിത്യോത്സവത്തിൽ 300 ഓളം എഴുത്തുകാരും സാംസ്ക്കാരിക പ്രവർത്തകരും പങ്കെടുക്കും
ഡി സി ബുക്സ് ആണ് സാഹിത്യോത്സവം ഒരുക്കുന്നത്.
കവി സച്ചിദാനന്ദനാണ് ഫെസ്റ്റിവൽ’ ഡയറക്ടർ

ഇന്ന് രാവിലെ കുട്ടികൾക്കായുള്ള നടക്കുന്ന സ്റ്റുഡൻസ് ലിറ്ററേച്ചർ ഫെസ്റ്റ് എഴുത്തുകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. യാതൊരു
വിലക്കുകളില്ലാത്ത ഉത്സവത്തിനാണ് ഇന്നിവിടെ തുടക്കമാക്കുന്നതെന്ന് ബെന്യാമിൻ അഭിപ്രായപ്പെട്ടു.
ഇന്ന് നടക്കുന്ന വിവിധ സെഷനുകളിൽ നടി മഞ്ജു വാര്യർ, ശശികുമാർ , ജീവൻ ജോബ് തോമസ്’ യുകെ കുമാരൻ, സുബാഷ് ചന്ദ്രൻ എന്നിവർ പങ്കെടുക്കും. രാവിലെ മുതല്‍ തന്നെ വേദികളില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!