Section

malabari-logo-mobile

ലക്ഷ്മിനായരെ കുതിരയാക്കി ചിത്രീകരിച്ച മാധ്യമം പത്രത്തിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം

HIGHLIGHTS :   ലക്ഷ്മിനായരെ ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം ദിനപത്രത്തിന്റെ റിപ്പോര്‍ട്ടി...

 

ലക്ഷ്മിനായരെ ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം ദിനപത്രത്തിന്റെ റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്ത ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനം. ലക്ഷ്മി നായരെ കുതിരയാക്കി കാര്‍ട്ടുണ്‍ ചിത്രം വരയക്കുകയും ‘തളച്ചു’എന്ന തലക്കെട്ട് ചേര്‍ത്തുമാണ് മാധ്യമം ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
ചിത്രത്തില്‍ തെളിഞ്ഞുകാണുന്ന സ്ത്രീവിരുദ്ധത മാധ്യമത്തിന്റെ രാഷ്ട്രീയമുഖത്തെ തെളിയിക്കുന്നതാണെന്നും ജമാ അത്തെ ഇസ്ലാമിയുടെ സ്ത്രീവിരുദ്ദതയുടെ തെളിവാണെന്നും പറയുന്ന നിരവധി പോസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

വിനീത് എസ് പിള്ളയാണ് ഈ ചിത്രം വരച്ചിരിക്കുന്നത്.

sameeksha-malabarinews

‘ഇണ്ടകാലം ഇവിടെ ജോലി ചെയ്ത മികച്ച മാധ്യമപ്രവര്‍ത്തകരുടെയെല്ലാം പ്രയത്‌നത്തിന്‍രെ തിളക്കം ഇതാ ഇതോടെ അവസാനിച്ചു ഷെയിം ഓണ്‍ യു’ എന്നാണ് വനിതാ മാധ്യമ പ്രവര്‍ത്തകയായ അനുപമ വെങ്കിടേഷിന്റെ കുറിപ്പ്.
കഴിവുകൊണ്ടോ കഴിവുകേടുകൊണ്ടോ പൊതുമണ്ഡലത്തില്‍ സ്ത്രീകളിറിങ്ങിയാല്‍ അപഹസിക്കപ്പെടുമെന്നും മാധ്യമം ഒളിച്ചും പാത്തും നടത്തുന്ന അവരുടെ രാഷ്ട്രീയഅജണ്ടയുടെ ഭാഗമാണ് ഈ ചിത്രമെന്നും ചിലര്‍ കുറിക്കുന്നു.
സ്ത്രീകളോടുള്ള ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് പത്രം ഒരിക്കല്‍ കുടി തെളിയിച്ചുവെന്നും സ്ത്രീവാദികള്‍ മാധ്യമത്തിന്റെ ഫ്രണ്ട് പേജ് വാര്‍ത്ത കണ്ടില്ലേ എന്നും ചിലര്‍ ചോദിക്കുന്നു.
‘സ്ത്രീയെ ഇങ്ങിനെ കാണുന്ന ജമാഅത്ത് ശീലം അവസാനിപ്പിക്കുക’ എന്ന ആവിശ്യമാണ് ശ്രീജിത്ത് പൊയില്‍ക്കാവ് തന്റെ കുറിപ്പിലൂടെ പറയുന്നത്

മാധ്യമപ്രവര്‍ത്തക മനില സി മോഹന്റെ കുറിപ്പ്‌

ആവിഷ്കാരങ്ങൾക്കും
ആവിഷ്കാര സ്വാതന്ത്ര്യത്തിനും
പരിധി വെയ്ക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.
പക്ഷേ ആവിഷ്കാരത്തിനും
ആവിഷ്കാരസാതന്ത്ര്യത്തിനും
വിവേകമുണ്ടാവേണ്ടത്
ജനാധിപത്യം അർഹിക്കുന്ന മര്യാദയാണ്.
അതിനെയാണല്ലോ മനുഷ്യത്വം എന്ന് പറയുന്നത്.
വിമർശനത്തിനും വ്യക്തിഹത്യയ്ക്കും
ഇടയിലെ ദൂരം മായ്ചു കളയരുത്.

ബ്ലൗസിന് കൈവരച്ച് ചേർത്തും പാവാടയ്ക്ക് ഇറക്കം കൂട്ടി വരച്ചും ജീൻസും ലഗ്ഗിൻസും ഇട്ടവരുടെ ചിത്രങ്ങൾ ഒഴിവാക്കിയും സ്ത്രീകളുടെ ‘മാന്യത ‘ നിരന്തരം സംരക്ഷിക്കാറുണ്ടല്ലോ മാധ്യമം ? ഡോ.ലക്ഷ്മി നായരെ ചിത്രീകരിക്കുന്നതിലെ സ്ത്രീവിരുദ്ധതയും മനുഷ്യ വിരുദ്ധതയും എന്തേ മാധ്യമത്തിന് മനസ്സിലാവാതെ പോയി? സ്ത്രീകളെ ബഹുമാനിക്കേണ്ടത് ബ്ലൗസിന്റെ കയ്യിറക്കം കൂട്ടി വരച്ചിട്ടല്ല എന്ന് മാധ്യമം മനസ്സിലാക്കണം.. ഒരു മാധ്യമസ്ഥാപനം എന്ന നിലയിലുള്ള എല്ലാ ബഹുമാനവും നില നിർത്തിക്കൊണ്ട് പറയട്ടേ, മാധ്യമം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!