കെഎസ്ആര്‍ടിസി ബസില്‍ നിന്ന് മദ്യം പിടികൂടി

ആലപ്പുഴ: കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം ബസില്‍നിന്നു മദ്യം പിടിച്ചെടുത്തതിനുപിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. കെഎസ് ആര്‍ടിസിയുടെ കൊല്ലൂര്‍ മൂകാംബിക-ആലപ്പുഴ സൂപ്പര്‍ ഡീലക്‌സ് ബസ് ആലപ്പുഴ ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഇന്നലെ ഉച്ചയോടെയാണ് മൂന്നര ലിറ്റര്‍ വിദേശ മദ്യം പിടികൂടിയത്. ഇതേ തുടര്‍ന്ന് ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ സിജെ ഡിക്‌സണ്‍, എ. ചന്ദ്രന്‍ എന്നിവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ വിജിലന്‍സ് മദ്യം പിടികൂടിയത്.

കേസ് ആലപ്പുഴ എക്‌സൈസ് റേഞ്ച്‌ ഓഫിസിന് കൈമാറി. അന്വേഷണം തുടങ്ങിയതായി എക്‌സൈസ് റേഞ്ച്‌ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top