ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം; യുവതി മരിച്ചു

അമ്പലപ്പുഴ: ഭര്‍ത്താവിന്റെ ക്രൂരമര്‍ദത്തിനിരയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. പുന്നപ്ര പറവൂര്‍ വെളിയില്‍ യേശുദാസിന്റെ ഭാര്യ അന്നമ്മയാണ് (സൗമ്യ 31) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ രാത്രി മരിച്ചത്. യേശുദാസിനെ (40) പുന്നപ്ര പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചയോടെ വീട്ടില്‍ വച്ചുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു മര്‍ദനം. തലയ്ക്കും മുഖത്തും കല്ലും കേസരയും കൊണ്ടടിയേറ്റ് തളര്‍ന്നു വീണ അന്നമ്മയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തലയ്ക്കും മുഖത്തുമേറ്റ ഗുരുതര പരുക്കാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

തൊഴിലുറപ്പ് തൊഴിലാളിയായ അന്നമ്മ പുന്നപ്ര പുത്തന്‍പുരയ്ക്കല്‍ ബൈജു പ്രസാദിന്റെയും റീത്താമ്മയുടെയും മകളാണ്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
മക്കള്‍: ക്രിസ്റ്റി, അയോണ

Share news
error: Content is protected !!
Scroll to Top