പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍

തൃശ്ശൂര്‍: ശാരീരിക-മാനസിക പീഡനത്തെത്തുടര്‍ന്ന് യുവതി ജിൃീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. തൃശ്ശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീനെയാണ്‌ (40) സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, പോലീസില്‍ പരാതി നല്‍കി ഒരു വര്‍ഷമായിട്ടും നടപടി ഉണ്ടായില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

2020 സെപ്റ്റംബറില്‍ ഷൊര്‍ണൂര്‍ റോഡിനു സമീപം ഭര്‍ത്താവിന്റെ കിടപ്പുമുറിയിലാണു യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു നവീന്‍. ഭര്‍ത്താവും നവീനും വീട്ടില്‍ ഒരുമിച്ചു മദ്യപിക്കാറുണ്ടായിരുന്നതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ നവീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. കടുത്ത മാനസിക സംഘര്‍ഷത്തിലായ യുവതി ജീവനൊടുക്കുയായിരുന്നു. നവീനാണ് മരണത്തിന് ഉത്തരവാദിയെന്ന് യുവതി ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top