കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഉത്സവങ്ങള്‍ക്കും രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക പരിപാടികള്‍ക്കും തുറന്നയിടങ്ങളില്‍ 300 പേര്‍ക്കും അടഞ്ഞ ഹാളുകളില്‍ 150 പേര്‍ക്കും പങ്കെടുക്കാം.

ഉത്സവങ്ങളില്‍ ആചാരപരമായ കലാരൂപങ്ങള്‍ക്കും അനുമതിയുണ്ട്. അതേസമയം വിവാഹത്തിനും മരണാനന്തര ചടങ്ങിനും തുറന്നയിടങ്ങളില്‍ 200 പേര്‍ക്കും അടഞ്ഞയിടങ്ങളില്‍ 100 പേര്‍ക്കും പങ്കെടുക്കാമെന്ന നിബന്ധന തുടരാനും കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്ന കാര്യം നിലവില്‍ പരിഗണിക്കില്ല. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ വാക്സിനേഷന്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടാം ഡോസ് എടുക്കാനുള്ള 70 ലക്ഷം പേര്‍ക്ക് എത്രയും വേഗം വാക്സിന്‍ നല്‍കാനും നിര്‍ദേശമുണ്ട്.

Share news
error: Content is protected !!
Scroll to Top