HIGHLIGHTS : Lionel Messi to visit Kerala in October
കോഴിക്കോട് : അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി ഒക്ടോബറില്‍ കേരളത്തിലെത്തും. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ ഏഴു വരെ മെസി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു.
മത്സരങ്ങള്‍ക്ക് പുറമെ ആരാധകര്‍ക്ക് മെസിയെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ലയണല്‍ മെസിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചത്.നേരത്തെ തീരുമാനിക്കപ്പെട്ട സൗഹൃദമത്സരത്തിന് പുറമേ മെസി പൊതുപരിപാടിയിലും പങ്കെടുക്കും. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്
ഖത്തറിലെ ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെയാണ് മെസി കേരളത്തിലെത്തുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു