HIGHLIGHTS : Drone inspection to find tiger
കല്‍പ്പറ്റ:കടുവ സാന്നിധ്യമുള്ള പെരുന്തട്ട, പുളക്കുന്ന്, ചുഴലി, പ്രാദേശിക കാപ്പി ഗവേഷണ കേന്ദ്രം ഭാഗങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെ ഡ്രോണ്‍ തിരച്ചില്‍ നടത്തി. കാളയെയും പശുക്കുട്ടിയെയും വന്യമൃഗം ആക്രമിച്ചുകൊന്ന സാഹചര്യത്തിലാണ് വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. ആകാശ ദൃശ്യങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും വന്യമൃഗത്തിന്റെ സാന്നിധ്യമോ എവിടെയെങ്കിലും തമ്പടിച്ചിട്ടുണ്ടോ എന്നറിയാനാണ് ഡ്രോണ്‍ ഉപയോഗിച്ച് തിര ഞ്ഞത്. വനംവകുപ്പ് ജീവനക്കാരും ആര്‍ആര്‍ടി അംഗങ്ങളും
പെരുന്തട്ടയിലും തോട്ടത്തിലും തിരച്ചില്‍ നടത്തിയിരുന്നു. നിലവില്‍ വന്യമൃഗത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.
പുലി, കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിട്ടുള്ളതും രാത്രിയില്‍ വെളിച്ചമില്ലാത്തതുമായ കല്‍പ്പറ്റ നഗരസഭയിലെ 20, 21, 22 വാര്‍ഡു കളില്‍ എട്ട് സോളാര്‍ സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചു.
സൗത്ത് വയനാട് ഡിഎഫ് അജിത് കെ രാമന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍, പ്രദേശവാസികള്‍, മേപ്പാടി റെയ്ഞ്ച്
ഫോറസ്റ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
മേപ്പാടി റെയ്ഞ്ച് ഓഫീസറുടെയും കൗണ്‍സിലറുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രദേശവാസികളുടെ ഭീതി അകറ്റുന്നതിനായി ചൊവ്വാഴ്ച കോഫി ബോര്‍ഡ് കൈവശസ്ഥലത്ത് കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളില്‍ വനം വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കോഫി ബോര്‍ഡ്, വിവിധ എന്‍ജിഒകള്‍, പ്രദേശവാസികള്‍ എന്നിവരുടെ സഹകരണത്തോടെ അടിക്കാട് വെട്ടാനും തീരുമാനമായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു