HIGHLIGHTS : India has a history of inclusion: Ramesh Chennithala
തിരൂരങ്ങാടി: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാലമായ ചരിത്രമാണ് ഇന്ത്യയുടേതെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. ദാറുല്‍ഹുദാ റൂബി ജൂബിലി സമാപന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൈനോരിറ്റി കണ്‍സേണ്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിഷേധമല്ല, സര്‍വ മതങ്ങളെയും അംഗീകരിച്ചും ആചാര അനുഷ്ഠാനങ്ങളെ ബഹുമാനിക്കുന്ന സമീപനവുമാണ് ഇന്ത്യയുടേതെന്നും മികച്ച ഭരണഘടനയാണ് രാജ്യം വിഭാവനം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കഴിഞ്ഞ കുറേ കാലമായി നമ്മുടെ ഭരണഘടന മാറ്റിയെഴുതാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മതേതത്വം എന്ന മൂല്യത്തെ നശിപ്പിക്കാന്‍ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂരിപക്ഷത്തിന്റെ ചുമതലയാണ് ന്യൂനപക്ഷത്തെ സംരക്ഷിക്കുക എന്നുള്ളതും അതിലൂടെ മാത്രമാണ് വൈജാത്യങ്ങള്‍ക്കിടയിലെ നമ്മുടെ ഐക്യം സാധ്യമാകൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
യു. ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി,ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പങ്കെടുത്തു.